പയ്യന്നൂർ ധനരാജ് വധം; പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന രാമന്തളി കാരന്താട്ടിലെ ധനരാജ് (40) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ വിധി ഇന്ന്. രാവിലെ 11.30ഓടെ തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്താണ് കേസിൽ വിധി പറയുക. കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ മൂന്ന് പേർ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്നിലെ താഴത്തെ പുരയിൽ ബിജു (34), രണ്ടാം പ്രതി കക്കൻപാറ മാട്ടുക്കാരൻ ഹൗസിൽ വിപിൻ (34), ഇയാളുടെ സഹോദരൻ മൂന്നാംപ്രതി വൈശാഖ് (31) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 20 പ്രതികളുള്ള കേസിൽ 16 പേരെ കോടതി വെറുതെ വിട്ടിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതി കൊല്ലപ്പെട്ടു. പ്രതികൾക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

2016 ആഗസ്റ്റ് 11ന് രാത്രി ഒൻപത് മണിയോടെയാണ് വീടിന്റെ മുന്നിൽ എത്തിയ ഒരു സംഘം ആർ.എസ്. എസ്-ബി.ജെ.പി പ്രവർത്തകർ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകുവശത്തുവെച്ച് വെട്ടി വീഴ്ത്തി. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം

Related Articles

Back to top button