ചക്കക്കൊമ്പൻ ദൗത്യം ഇന്ന്

ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്നു രാവിലെ തന്നെ ആരംഭിക്കും. നാല് ഡോക്ടർമാർ ഉൾപ്പെടുന്ന വനംവകുപ്പ് സംഘവും വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിനായി സജ്ജമാണ്. ചൊവ്വാഴ്ച ദൗത്യത്തിന്റെ മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 1, 2, 9, 10, 11, 12 വാർഡുകളിലാണ് ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും ദൗത്യമേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിലും അഞ്ചോ അതിലധികമോ പേർ കൂട്ടംചേരുന്നതിനും ഒത്തുകൂടുന്നതിനും വിലക്കുണ്ട്.

ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അത്യാവശ്യത്തിനല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും ആനയെ കാണാൻ കൂട്ടംകൂടരുതെന്നും ജില്ലാ കളക്ടർ നിർദേശിച്ചു

Related Articles

Back to top button