കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നിൽ ചാടി മരിച്ച നിലയിൽ, ഇരുവരും വിവാഹിതർ

കമിതാക്കളെ ട്രെയിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർവീട്ടിൽ രമ്യ (41) എന്നിവരെയാണ് സതേൺ കോളജിന് സമീപം റെയിൽവേ ട്രാക്കിൽ രാത്രി 8 ഓടെ മരിച്ച നിലയിൽ കണ്ടത്. അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമയും സ്‌നേഹബന്ധത്തിലായിരുന്നുവെന്നും ഇത് സംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇവർക്ക് താക്കീത് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.




