നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് അപകടം… 32കാരന്…

കോഴിക്കോട്: കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്ത് (32) ആണ് മരിച്ചത്. അപകടത്തിൽ ഒരു അതിഥി തൊഴിലാളിക്ക് പരുക്കേറ്റു. വീടിന്റെ സൺഷെയ്ഡ് തകർന്നുവീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് സൺഷെയ്ഡ് തകർന്നുവീണത്. അപകടത്തിൽ രജനിത്തിന് ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. പരുക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനിത്തിന്റെ മൃതദേഹവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button