ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിൽ 17 വർഷമായി ജയിലിൽ കഴിയുന്ന പ്രതി..

ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. ഗുരുതരമായ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ കണക്കിലെടുത്താണ് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇർഫാന്റെ കേസിലെ അപ്പീലിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ, ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Related Articles

Back to top button