നേമത്തെ സബീന ഫുഡ് കോർട്ടിൽ രാത്രി ബൈക്കിൽ ഒരാളെത്തി, ഹെൽമറ്റ് ധരിച്ച്..

തിരുവനന്തപുരത്ത് നേമത്തിന് സമീപം കട കുത്തിത്തുറന്ന് പണം കവർന്നു. വെള്ളായണി ശാന്തി വിള സബീന ഫുഡ് കോർട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. കടയിലുണ്ടായിരുന്ന എൺപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടയിലുണ്ടായിരുന്ന സിസിടിവിയിൽ മോഷ്ടാവിൻറെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മോഷ്ടാവ് ബൈക്ക് പുറത്ത് വെച്ച ശേഷം ഹെൽമറ്റ് ധരിച്ച് അകത്ത് കടന്ന് മേശ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പണം നക്ഷ്ടപ്പെട്ടത് സ്ഥിരീകരിച്ചതോടെ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.



