ഇ.എം.എസ്സിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യ അന്തർജനത്തിന്റെയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വനിതാ കമ്മിഷൻ അംഗമായി പ്രവർത്തിച്ചിട്ടുള്ള ഇ.എം. രാധ നിലവിൽ വയോജന കമ്മിഷൻ അംഗമായിരുന്നു. ദീർഘകാലം സി.പി.എം അംഗമായിരുന്ന അവർ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തന രംഗത്തും പാർട്ടി പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഇ.എം. രാധയുടെ വിയോഗം.

Related Articles

Back to top button