ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിയന്ത്രണം കടുപ്പിക്കുന്നു; സ്ലോട്ട് മറിച്ചുവിൽപ്പന തടയാൻ പുതിയ സംവിധാനം

വെർച്വൽ ക്യൂ ബുക്കിങ് കൂട്ടത്തോടെ സ്വന്തമാക്കി തീർഥാടകർക്ക് മറിച്ചുവിൽക്കുന്ന ട്രാവൽ ഏജൻസികളുടെ പ്രവർത്തനം തടയാൻ പൊലീസും ദേവസ്വം ബോർഡും നടപടി ശക്തമാക്കുന്നു. ബുക്കിങ് സംവിധാനത്തിൽ സാങ്കേതിക മാറ്റങ്ങൾ വരുത്തി ദുരുപയോഗം തടയാനാണ് നീക്കം. ഈ മണ്ഡലകാലത്ത് തന്നെ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് അധികൃതരുടെ ശ്രമം.

ബുക്ക് ചെയ്ത തീയതിയിൽ ദർശനത്തിന് എത്താതിരിക്കുകയും ബുക്കിങ് റദ്ദാക്കാതിരിക്കുകയും ചെയ്യുന്ന തീർഥാടകർക്ക് മണ്ഡലകാലത്ത് പിന്നീട് മറ്റൊരു ദിവസം ബുക്കിങ് അനുവദിക്കില്ലെന്ന നിയന്ത്രണവും കൊണ്ടുവരും. എന്നാൽ മുൻകൂട്ടി യാത്രാ തീയതിയിൽ മാറ്റം ആവശ്യമുള്ളവർക്ക് ബുക്കിങ് മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സൗകര്യമുണ്ടാകും. ദർശനത്തിന് എത്താൻ കഴിയാത്തവർക്ക് ബുക്കിങ് റദ്ദാക്കാനും സംവിധാനമൊരുക്കും.

വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നത് തടയാൻ ആധാർ അധിഷ്ഠിത ഒടിപി പരിശോധന കഴിഞ്ഞ ദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. 

Related Articles

Back to top button