പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്….അറസ്റ്റിലായ യുവാവ് നിരവധി കേസുകളില്‍ പ്രതി….

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം കരുളായി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറക്കല്‍ വീട്ടില്‍ അജ്മല്‍ മോന്‍ (31) ആണ് പൊലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജ്മല്‍ മോന്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പൂക്കോട്ടുംപാടം, നിലമ്പൂര്‍ പൊലീസ് സ്റ്റേഷനുകളിലായി മണല്‍ക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും കൂടാതെ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button