സെക്രട്ടേറിയറ്റ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ജീവനക്കാർക്ക്… സർക്കാർ ഉത്തരവിനെതിരെ…

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ സംഘടനാ അംഗങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനാണ് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അനുമതി നൽകിയത്. സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് സർക്കാർ ഉത്തരവിറക്കിയതെന്നാണ് വിമർശനം. സംഘടനകളുടെ സമ്മേളനങ്ങളിൽ ജീവനക്കാർ പങ്കെടുക്കാറുണ്ടെങ്കിലും ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കുന്നത് പതിവില്ലാത്ത നടപടിയാണെന്നാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ നിലപാട്.

തങ്ങൾക്കും സംഘടനകളും സമ്മേളനങ്ങളുമുണ്ടെന്നും എന്നാൽ ഔദ്യോഗിക ജോലിയെ ബാധിക്കാത്ത രീതിയിലാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതെന്നും പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക അനുമതി നൽകുന്നതിലൂടെ ജീവനക്കാർക്ക് ഹാജരും ശമ്പളവും ലഭിക്കാനിടയുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അവർ വിമർശിച്ചു. അതേസമയം, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലായിരിക്കണം ജീവനക്കാർ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Back to top button