യുഡിഎഫ് കാലത്തെ വൈദ്യുതി കരാറുകളിൽ അഴിമതി… ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്…

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച രണ്ട് വൈദ്യുതി വാങ്ങൽ കരാറുകളിലെ ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഎം. വിഇഎച്ച് ഗ്ലോബൽ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചൽ പ്രദേശിൽ നിന്ന് 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.

വിഇഎച്ച് ഗ്ലോബൽ ഇന്ത്യയിൽ നിന്ന് കാറ്റാടിവൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിലാണ് വാങ്ങിയതെന്ന് സിപിഎം ചൂണ്ടിക്കാട്ടി. കാറ്റാടിവൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭ്യമാകുമ്പോഴും ഇരട്ടിയിലധികം തുക നൽകിയാണ് വൈദ്യുതി വാങ്ങിയതെന്നാണ് ആരോപണം. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിയുടെ നിരക്കും എനർജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാൾ കൂടുതലാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ മാസത്തിൽ കരാർ പ്രകാരം കെഎസ്ഇബി 282 കോടി രൂപയുടെ വൈദ്യുതി വാങ്ങിയതായും സിപിഎം ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാരിനെ പലപ്പോഴും ന്യായീകരിക്കുന്ന മാധ്യമങ്ങൾ പോലും ഈ രണ്ട് കരാറുകളും സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട് ചെയ്തതെന്നും സിപിഎം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Related Articles

Back to top button