സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ ജുനൈദിൻ്റെ മരണത്തിൽ പ്രതിഷേധം ശക്തം

ചെറുമുക്കിൽ വൈദ്യുതി സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് പതിമൂന്നുകാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. നാട്ടുകാരും കുടുംബക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജുനൈദ് മരണത്തിന് ഉത്തരവാദികളായ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ ക്രിമിനൽ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് യു എ റസാഖ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്റ്റേ കമ്പിയിൽ വൈദ്യുതി പ്രവഹിക്കുന്നതായും ഇടയ്ക്കിടെ ഷോക്കേൽക്കുന്നതായും പ്രദേശവാസികൾ നിരവധി തവണ കെ എസ് ഇ ബി ജീവനക്കാരെ അറിയിച്ചിട്ടും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Related Articles

Back to top button