മാവേലിക്കരയിൽ അതിക്രൂര കൊലപാതകം.. രണ്ടുവയസ്സുകാരിയെ പിതാവ് നിലത്തടിച്ചുകൊന്നു!

മാവേലിക്കര: മാവേലിക്കരയിൽ രണ്ടുവയസ്സുകാരിയെ പിതാവ് നിലത്തടിച്ചു കൊന്നു. സംഭവത്തിൽ പിതാവായ അസം ഗുവാഹട്ടി സ്വദേശി പരിതോഷ് മണ്ഡലിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ പരിതോഷ് മണ്ഡലിന്റെ ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ പരിതോഷ് ഭാര്യ റൊണ്ട് വാലിയുമായി വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ റൊണ്ട് വാലിയുടെ കയ്യിലിരുന്ന കുഞ്ഞിനെ വലിച്ചെടുത്തി മുറിക്കുള്ളിൽ കൊണ്ടുപോയി തറയിൽ അടിക്കുകയും മുഖം പിടിച്ച് തറയിൽ ഇടിക്കുകയുമായിരുന്നു. കുട്ടിയെ മരിച്ച നിലയിലാണ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ ക്ഷതങ്ങളേറ്റത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

മാങ്കാംകുഴി ജംക്‌ഷന് സമീപമുള്ള വീട്ടിൽ 15 ദിവസമായി വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു ദമ്പതിമാർ. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. മേസ്തിരിപ്പണിക്കാരനായിരുന്നു പരിതോഷ് മണ്ഡൽ.

Related Articles

Back to top button