തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സിന് എൻജിൻ തകരാർ

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സിന് എൻജിൻ തകരാർ. സ്റ്റേഷനിൽ നിന്ന് കുറച്ചുദൂരം സഞ്ചരിച്ചതിന് പിന്നാലെയാണ് ട്രെയിനിന്റെ എൻജിനിൽ തകരാർ സംഭവിച്ചത്. ഇതോടെ ട്രെയിൻ ട്രാക്കിൽ കുടുങ്ങി. 12.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ. ഡൽഹി വരെ പോകുന്ന ട്രെയിനാണ്. സെൻട്രലിൽ നിന്ന് മുക്കാൽ മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. എന്നാൽ അൽപ്പദൂരം സഞ്ചരിച്ചപ്പോൾ തന്നെ ട്രെയിനിൻ്റെ എഞ്ചിന് തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറോളം ട്രെയിൻ ട്രാക്കിൽ കുടുങ്ങി.

തുടർന്ന് മറ്റൊരു എഞ്ചിൻ എത്തിച്ച് ട്രെയിൻ തിരികെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ആ സമയം കന്യാകുമാരിയിൽ നിന്നുള്ള എക്സ്പ്രസ്സ് തമ്പാനൂർ സ്റ്റേഷനിലെത്തിയിരുന്നു. ആ ട്രെയിൻ പിറകോട്ട് മാറ്റിയ ശേഷമാണ് കേരള എക്സ്പ്രസ്സ് സ്റ്റേഷനിലേക്ക് എത്തിച്ചത്. എൻജിൻ തകരാർ പരിഹരിച്ച് ട്രെയിൻ ഉടൻ പുറപ്പെടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. കേരള എക്സ്പ്രസ്സ് കുടുങ്ങിയതിനെ തുടർന്ന് മറ്റ് ട്രെയിനുകളുടെയും സർവീസുകൾ വൈകുകയാണ്. ഇത് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്.

Related Articles

Back to top button