സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും ; ഇന്ത്യാ പോസ്റ്റും ദേവസ്വം ബോർഡും..

ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടറും പാഴ്സൽ ബുക്കിംഗ് സൗകര്യവും ഒരുക്കുന്നതിനായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കരാറിൽ ഏർപ്പെട്ടു. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് ‘സ്വാമി പ്രസാദവും’ ‘അരവണ പായസവും’ സ്പീഡ് പോസ്റ്റ് പാഴ്സലായി രാജ്യത്തെവിടെയും അയയ്ക്കാൻ സാധിക്കും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക.

Related Articles

Back to top button