വീട്ടിൽ നിന്ന് ദുർഗന്ധം… ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ….

കൊച്ചി: രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അമ്മനക്കുന്നത്ത് ജോർജാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വീട്ടിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിൻഭാഗത്ത് ഗ്രിൽ സ്ഥാപിച്ച് അടച്ച വരാന്തയിൽ കസേരയിൽ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് രാമമംഗലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.




