13 വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…

എറണാകുളത്ത് 13 വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ക്രാരിയേലി സെൻമേരിസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദി കൃഷ്ണയാണ് (13) മരിച്ചത്. പിതാവ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുപ്പുംപടി പോലീസ് അന്വേഷണം ആരംഭിച്ചു.



