മണർകാട് പളളിയിൽ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നതിനെതിരെ ഹർജി

കോട്ടയം മണർകാട് സെന്റ്മേരീസ് പളളിയിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നതിനെതിരെ ഹർജി. ഓർത്തഡോക്സ് സഭാ വിശ്വാസിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. മണർകാട് പള്ളിയിലോ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മറ്റ് പള്ളികളിലോ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. മണർകാട് പള്ളിയിയിൽ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് വാദം. കോടതി വിധി ലംഘിച്ച് കുർബാന നടത്തുന്നത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും ഇതിന് അനുവദിക്കരുതെന്നും ഹർജിയിൽ പറയുന്നു.
1934ലെ മലങ്കരസഭയുടെ ഭരണഘടന അനുസരിക്കുന്നവർക്ക് മാത്രമേ സഭയുടെ പള്ളികളിൽ കുർബാന അർപ്പിക്കാവൂ എന്നാണ് കോടതി വിധിയെന്നും ഇത് നിലനിൽക്കെ പള്ളികളിൽ പാത്രിയർക്കീസ് ബാവ കുർബാന അർപ്പിക്കുന്നത്. കോടതി വിധിയുടെ ലംഘനമാണെന്നാണ് ഹർജിക്കാരനായ വിവി മാത്യൂസിന്റെ വാദം. എക്സ് മിസലേനിയസ് വിസയിലാണ് വിദേശ പൗരനായ പാത്രിയർക്കീസ് ബാവ കേരളത്തിൽ എത്തിയതെന്നും ഇത്തരം സന്ദർശനങ്ങളിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയില്ല. ഇത് വിസാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് ഹൈക്കോടതല പരിഗണിക്കും.



