ലാപ്ടോപ്പ് ചാർജിങ്ങിനിടെ തീപിടുത്തം; വീട്ടിലെ..

ലാപ്ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിച്ചു. പയ്യന്നുർ ശാന്തിഗ്രാമത്തിലെ വി.പി.പ്രസന്നകുമാറിന്റെ ‘ഉഷസ്സ്’ വീട്ടിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ചാർജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളിൽ വെച്ചിരുന്ന ലാപ്ടോപ്പ് അമിതമായി ചൂടായതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വെച്ച് വീടു പൂട്ടി പുറത്തുപോയ വീട്ടുകാർ തിരികെയെത്തിയപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തീപിടുത്തത്തിൽ ലാപ്ടോപ്പ്, സോഫാ സെറ്റ്, കസേരകൾ, വാച്ച്, ചുമരിൽ തുക്കിയിരുന്ന ഫോട്ടോകൾ എന്നിവ കത്തിനശിച്ചു. വിവരമറിഞ്ഞ് പയ്യന്നുർ അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേത്യത്വത്തിലെത്തിയ അഗ്നിരക്ഷാസേന തീയണച്ചു.



