വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; കേരളത്തിന് എൻടിപിസിയിൽനിന്ന്..

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസമായി എൻടിപിസിയിൽനിന്ന് അധിക വൈദ്യുതി ലഭിക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ കേരളത്തിന് 270 മെഗാവാട്ട് വീതം വൈദ്യുതി നൽകുമെന്ന് എൻടിപിസി സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഫെബ്രുവരി മുതൽ വിഹിതം 540 മെഗാവാട്ടായി ഉയർത്തും. യൂണിറ്റിന് 5.40 രൂപ നിരക്കിലായിരിക്കും വൈദ്യുതി ലഭിക്കുക. കൂടുതൽ വൈദ്യുതി വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒക്ടോബർ ആറിന് ഡൽഹിയിൽ എൻടിപിസി ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് കേരളത്തിന്റെ ആവശ്യം ഉന്നയിച്ചത്.

ഇതിനുപുറമെ മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിലെ രണ്ട് യൂണിറ്റുകളിൽനിന്നായി 540 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങളും കേരളം തുടരുകയാണ്. ഇത് കൂടി യാഥാർഥ്യമായാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button