യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ….

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീർ (24) അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ അഴീക്കോട് സ്വദേശിയായ മുഹമ്മദ് ഷമീറിനെ വളപട്ടണത്തുനിന്നാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പ്രദർശിപ്പിക്കുകയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ് കേസ്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ തൊപ്പി ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button