ചേർത്തലയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം…മോഷ്ടാവിനെ…

ചേർത്തല: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച അന്തർസംസ്ഥാന സ്വദേശിയായ യുവാവിനെ നാട്ടുകാരൻ സാഹസികമായി പിടികൂടി പൊലീസിലേൽപ്പിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ ബധിരനും മൂകനുമായ യുവാവാണ് പിടിയിലായത്. ചേർത്തല നഗരസഭ 23-ാം വാർഡിലെ മാടയ്ക്കൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജയദേവൻ (52) ആണ് കള്ളനെ സാഹസികമായി കീഴടക്കിയത്.

പിടികൂടുന്നതിനിടെയുണ്ടായ ശക്തമായ മൽപ്പിടുത്തത്തിൽ റോഡിലേക്ക് വീണ് ജയദേവന്റെ നെഞ്ചിനും ശരീരത്തിനും പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിലെ കുത്തുവിളക്ക് ഊരിയെടുത്ത് കാണിക്കവഞ്ചി കുത്തിത്തുറക്കുന്ന ശബ്ദം കേട്ടാണ് ജയദേവൻ ഉണർന്നത്. വീടിനുള്ളിൽനിന്ന് നോക്കിയപ്പോൾ കാണിക്കവഞ്ചി തുറക്കാൻ ശ്രമിക്കുന്നയാളെ കണ്ടതിനെത്തുടർന്ന് ഇയാൾ ഉടൻ തന്നെ പുറത്തേക്കിറങ്ങുകയായിരുന്നു. ജയദേവനെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇയാൾ പിന്നാലെയെത്തി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്നുണ്ടായ പിടിവലിക്കൊടുവിലാണ് പ്രതിയെ കീഴടക്കിയത്.

Related Articles

Back to top button