ബാംഗ്ലൂരിൽ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ… മാവേലിക്കര സ്വദേശി….

മാവേലിക്കര- മാവേലിക്കര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബാംഗ്ലൂരിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പല്ലാരിമംഗലം പൂമംഗലത്ത് മനോജ്, ശ്രീജ ദമ്പതികളുടെ മകൻ ആദർശ് (23) ആണ് മരിച്ചത്. ആചാര്യ കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്യുകായായിരുന്നു. ഇന്ന് രാവിലെ ക്ലാസിന് പോയിരുന്നില്ല. വീട്ടിൽ പോകുകയാണെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ഉച്ചക്ക് കൂടെയുള്ളവർ എത്തിയപ്പോളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ബ്ലാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. പിതാവ് മനോജ് വിദേശത്താണ്. സഹോദരി അമൃത ബാംഗ്ലൂരിൽ തന്നെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിനിയാണ്.



