17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ജയബാലകൃഷ്ണന്റെ കുടുംബം…

എറണാകുളം: ചേരാനല്ലൂർ ബെൻസ് കാറപകടക്കേസിൽ നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. കേസിലെ 17കാരന് അനുവദിച്ച ജാമ്യം ചോദ്യം ചെയ്ത് കുടുംബം ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. സ്റ്റേഷൻ ജാമ്യം റദ്ദാക്കണമെന്നും സെഷൻസ് കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

അതേസമയം, സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ കാണും. റിപ്പോർട്ട് സമർപ്പിച്ചാൽ ജഡ്ജിക്കെതിരായ വകുപ്പുകൾ നിലനിൽക്കുമോയെന്ന നിയമപരമായ സംശയം ദൂരീകരിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് അഡീഷണൽ സെഷൻസ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണം വീണ്ടും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Related Articles

Back to top button