ശ്രീകാര്യം കൊലപാതകം…പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ….

തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിറാം കൊലപാതകത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെയെന്നാണ് സൂചന. അഭിറാമിൻ്റെ സുഹൃത്തായിരുന്നു ലക്ഷ്യമെന്ന പ്രതികളുടെ മൊഴി അന്വേഷണത്തെ വഴി തെറ്റിക്കാനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ ഇപ്പോഴത്തെ നിഗമനം. പ്രതികളുടെ മൊഴിയിൽ പറയുന്നത് പോലെ അഭിറാം തന്നെ സ്ഥലത്തേക്ക് വിളിച്ചിട്ടില്ലെന്നാണ് സുഹൃത്ത് പോലീസിന് മൊഴി നൽകി.

മൂന്നാംപ്രതി അനന്തയും ചോദ്യം ചെയ്യലിൽ സമാനമായ മൊഴി നൽകിയതായാണ് വിവരം. കേസിൽ ഒന്നാം പ്രതിയായ 17കാരനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കൃത്യം നടപ്പാക്കിയ രീതിയും അതിന് ശേഷമുള്ള പ്രതികളുടെ നീക്കങ്ങളും ആസൂത്രണം ചെയ്തത് ഉമറാണെന്നാണ് പോലീസിൻ്റെ നിഗമനം. താനാണ് കൊലപാതകം നടത്തിയതെന്നും അതിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ സഹായത്തിനായി ഉമറിനെ വിളിച്ചു വരുത്തുകയായിരുന്നു, എന്നുമുള്ള ഒന്നാം പ്രതിയുടെ മൊഴി ഉമർ പറഞ്ഞു പഠിപ്പിച്ചതാണ് എന്നാണ് പോലീസ് കണ്ടെത്തൽ.

Related Articles

Back to top button