സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം…

സൗദിയിലേക്ക് വീണ്ടും ആക്രമണം നടത്തി യമനിലെ ഹൂതി വിമതർ. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റിയാദ്, ഖമീസ് മുശൈത്ത്, അബഹ എന്നിവിടങ്ങളിലേക്ക് ആക്രമണ ശ്രമം നടത്തിയത്. മൂന്ന് ആക്രമണങ്ങളും പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. തിങ്കളാഴ്ച ഈസ്റ്റ്വെസ്റ്റ് പൈപ്പ് ലൈനിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലയാണ് വീണ്ടും ആക്രമണം നടത്തിയത്. അതിനിടെ, ഇന്ന് മുതൽ റിയാദിൽ സ്കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറ്റി. ഇന്ത്യൻ സ്കൂളുകളും നാളെ മുതൽ ഓൺലൈനിൽ പ്രവർത്തിക്കുംയുദ്ധ സാഹചര്യത്തിൽ ഒരു മാസത്തെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം ഞായറാഴ്ചയാണ് സ്കൂളുകൾ തുറന്നിരുന്നത്.



