സെക്രട്ടേറിയറ്റിന് മുന്നിലെ LPST സമരം…. ഫ്ലക്സുകൾ നീക്കിയില്ലെങ്കിൽ….

തിരുവനന്തപുരം: LPST സമരസമിതി കൺവീനർ എസ്. വളർമതിക്ക് വീണ്ടും പൊലീസ് നോട്ടീസ്. നിരാഹാര സമരത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകളും മറ്റ് പ്രചാരണ സാമഗ്രികളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് കന്റോൺമെന്റ് പൊലീസിന്റെ നിർദേശം. നിർദേശം പാലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് സമീപമാണ് ഉദ്യോഗാർഥികളുടെ സമരവേദി പ്രവർത്തിക്കുന്നത്. നേരത്തെയും സമരവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമരവേദിയിലെ ഫ്ലക്സുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് നൽകിയത്. അതേസമയം, LPST ഉദ്യോഗാർഥികളുടെ പ്രതിഷേധം 122-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രധാന ആവശ്യത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ല. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സമരം തുടരുന്നത്.

Related Articles

Back to top button