വാഴത്തോട്ടത്തിൽ ഹോട്ടലുടമ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ…

കൊല്ലം: കുളത്തൂപ്പുഴയിൽ ഹോട്ടലുടമയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന സന്തോഷ് ഹോട്ടൽ ഉടമ പനയിൽ പുത്തൻവീട്ടിൽ രാമചന്ദ്രൻ (86) ആണ് മരിച്ചത്. ഹോട്ടലിന് പിന്നിലെ വാഴത്തോട്ടത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഹോട്ടൽ തുറന്നതിന് പിന്നാലെ രാമചന്ദ്രൻ ഹോട്ടലിന്റെ പിൻഭാഗത്തേക്ക് പോയിരുന്നു. പിന്നീട് അദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് രാവിലെ ഏഴരയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാമചന്ദ്രന്റെ മരണം ആത്മഹത്യയാണോ അപകടമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button