ചിറയിൻകീഴ് കയ്യാങ്കളി… അച്ചടക്ക നടപടി പിൻവലിച്ചതിൽ വിശദീകരണവുമായി….

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന്റെ നടപടികളിൽ വിശദീകരണവുമായി മുതിർന്ന നേതാവ് എം.എം. ഹസ്സൻ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി എംഎൽഎ സംസാരിച്ചിരുന്നു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയാൽ അച്ചടക്ക നടപടി പിൻവലിക്കാമെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ കേസ് പിൻവലിച്ചതെന്നും എം.എം. ഹസ്സൻ വ്യക്തമാക്കി. എംഎൽഎ കേസ് പിൻവലിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടികളും പിൻവലിച്ചത്. ഇതേ തുടർന്നാണ് നടപടികൾ റദ്ദാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നും എം.എം. ഹസ്സൻ പറഞ്ഞു.




