നിർബന്ധിത വിരമിക്കൽ നൽകിയ ഡിവൈഎസ്പി വി. ഹംസയെ സർവീസിൽ…

തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി നിർബന്ധിത വിരമിക്കൽ നൽകിയ ഡിവൈഎസ്പി വി. ഹംസയെ സർവീസിൽ തിരിച്ചെടുത്തു. ഒരു ഇൻക്രിമെന്റ് റദ്ദാക്കിയ ശേഷമാണ് തിരിച്ചെടുക്കൽ നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഹംസ നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെടുത്തത്. പോക്സോ കേസ് അട്ടിമറിച്ചെന്നും ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും ആരോപിച്ചായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹംസയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

ക്രിമിനൽ കേസിലും ഹംസ പ്രതിയായിരുന്നു. എന്നാൽ, പോക്സോ കേസ് അന്വേഷണത്തിൽ ബോധപൂർവമായ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് ഡിജിപിയുടെയും പിഎസ്‌സിയുടെയും റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ക്രിമിനൽ കേസിൽ പ്രതിയായിരുന്ന ഹംസയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ടുകൾ പരിഗണിച്ചാണ് ഹംസയെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ അപേക്ഷകൾ പരിഗണിച്ച് അവരെ വീണ്ടും സർവീസിൽ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.

Related Articles

Back to top button