കണ്ണവം ബോംബേറ്… രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ…

കണ്ണവം ബോംബേറ് കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചുണ്ടയിൽ സ്വദേശികളായ പി.കെ പ്രബിൻ, ടി.അഭിനവ് എന്നിവരെയാണ് കണ്ണവം പൊലീസ് പിടികൂടിയത്. ഇതിൽ പ്രബിൻ, എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസിലെയും പ്രതിയാണ്.

കഴിഞ്ഞ ഒക്ടോബർ 26-ന് പുലർച്ചെയാണ് കണ്ണവം വനമേഖലയോട് ചേർന്നുള്ള രണ്ട് സ്ഥലങ്ങളിൽ ബോംബേറുണ്ടായത്. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തും തൊട്ടടുത്തുള്ള മറ്റൊരു ജനവാസ മേഖലയിലുമാണ് പ്രതികൾ ബോംബെറിഞ്ഞത്. ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസിന് കേടുപാടുകൾ സംഭവിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണവം പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

Related Articles

Back to top button