സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിമരിച്ച സംഭവം…പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി…

കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. സ്വകാര്യ ബസിൻ്റെ ഡ്രൈവറായ സി കെ ബിനോയിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

നേരത്തെ ഡ്രൈവർ സി കെ ബിനോയിയുടെ ലൈസൻസ് റദ്ദാക്കാൻ ആർടിഒ നടപടികൾ ആരംഭിച്ചിരുന്നു. അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ആണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.

Related Articles

Back to top button