ഐപിഎൽ മെഗാ താരലേലത്തിന് മുമ്പ് വൻ പ്രതിഫലം ആവശ്യപ്പെട്ട് താരങ്ങൾ…

അടുത്തവർഷം അവസാനം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി ഐപിഎല്‍ ടീമുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ചില പ്രമുഖ താരങ്ങൾ ടീമിൽ തുടരുന്നതിനായി 40 കോടി രൂപ വരെ പ്രതിഫലമായി ആവശ്യപ്പെട്ടതാണ് ഫ്രാഞ്ചൈസികളെ വലയ്ക്കുന്നതെന്ന് ‘ക്രിക്ബസ്’ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മെഗാ താരലേലത്തിന് മുമ്പ് ടീമിലെ പ്രധാന കളിക്കാരെ കൂടെ നിർത്തുന്നത് ടീമുകള്‍ക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന.
തങ്ങള്‍ ആവശ്യപ്പെട്ട പ്രതിഫലം നല്കിയാൽ മാത്രമേ ടീമിൽ തുടരൂ രണ്ട് പ്രമുഖ താരങ്ങൾ ഫ്രാഞ്ചൈസികളെ അറിയിച്ചുകഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഗാ ലേലത്തിൽ പങ്കെടുത്താൽ ഇതിലും വലിയ തുക ലഭിക്കുമെന്ന് കരുതുന്ന കൂടുതൽ താരങ്ങൾ വരും ദിവസങ്ങളിൽ ഇതേ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് ടീമുകളെ പ്രതിസന്ധിയിലാക്കുന്നത്. കൂടാതെ, വൻ തുക ആവശ്യപ്പെട്ട താരങ്ങളിൽ ഒരാളെങ്കിലും പ്രതിഫലത്തിനൊപ്പം ടീമിന്റെ നായകസ്ഥാനവും നിബന്ധനയായി മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.



