ബിഎൽഎം സാമ്പത്തിക തിരിമറി കേസിൽ 103 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു…

കൊച്ചി: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എമ്മിന്‍റെ 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇ ഡി. ശതകോടികളുടെ തട്ടിപ്പാണ് പ്രേംകുമാർ നടത്തിയതെന്നും സമഗ്രമായ അന്വേഷണം തുടരുമെന്നും ഇ ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബി എൽ എം സ്ഥാപക ചെയർമാൻ പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ എന്നീ സ്ഥലങ്ങളിലെ 12 ഇടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഗുരുതര തട്ടിപ്പ് കണ്ടെത്തിയെന്നാണ് ഇ ഡി പറയുന്നത്. ഹൗസിംഗ് സൊസൈറ്റി വഴി സാധാരണക്കാരിൽ നിന്ന് ശേഖരിച്ച നിക്ഷേപത്തുക, ചട്ടവിരുദ്ധമായി സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും പ്രേംകുമാർ വകമാറ്റി എന്നടക്കം കണ്ടെത്തിയതായി ഇ ഡി വ്യക്തമാക്കി.

Related Articles

Back to top button