പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്നു വയസ്സുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന സംശയമുണ്ടെന്ന് പൊലീസ്. കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകളുണ്ട്. ക്രൂരമർദ്ദനത്തെത്തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയെ രണ്ടാനച്ഛൻ തല്ലുമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. വീടിന്റെ രണ്ടാം നിലയിൽ നിന്നും വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് കുട്ടിയെ രണ്ടാനച്ഛൻ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിക്കിടെ ഉച്ചയോടെ മരണം സംഭവിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പൊലീസ് കുട്ടിയുടെ മൃതേഹം കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചപ്പോഴാണ് കുട്ടിയുടെ മുഖത്തെ രക്തം കല്ലിച്ച പാടുകൾ ശ്രദ്ധിക്കുന്നത്.

തുടർന്ന് രണ്ടാനച്ഛനെ ചോദ്യം ചെയ്തപ്പോൾ വീടിന്റെ മുകൾ നിലയിൽ നിന്നും വീണതാണെന്ന് ആവർത്തിച്ചു. പൊലീസ് അന്വേഷണത്തിൽ ഇയാൾ കുട്ടിയെ നിരന്തരം മർദ്ദിച്ചിരുന്നതായി ബോധ്യമായി. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൃതേദേഹം നാളെ പോസ്റ്റ് മോർട്ടം ചെയ്യും. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു

Related Articles

Back to top button