ശബരിമല നട നാളെ തുറക്കും

ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. നവംബർ 7നാണ് (ശനിയാഴ്ച) ശബരിമലയിൽ ചിത്തിര ആട്ട തിരുനാൾ. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്‌നി പകരും. ചിത്തിര ആട്ട തിരുനാൾ ദിനത്തിൽ രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി 10 മണിക്ക് നട അടയ്ക്കും.

Related Articles

Back to top button