ചേരാനല്ലൂർ വാഹനാപകടക്കേസ്: 17കാരന്റെ ജാമ്യം… പൊലീസിന് കോടതിയുടെ വിമർശനം

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവും കോടതി ഉന്നയിച്ചു. എന്ത് അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി ചോദിച്ചു.

പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് അന്വേഷണ ഉദ്യോഗസ്ഥർ പട്ടം പറത്തുകയാണോ എന്നും കോടതി വിമർശിച്ചു. പ്രതി പ്രായപൂർത്തിയാകാത്ത ആളായതിനാൽ ജുവനൈൽ നിയമപ്രകാരമുള്ള ജാമ്യം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ പരമാവധി ഏഴ് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമേ എഫ്ഐആറിൽ ഉൾപ്പെടുത്താവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നീട് കൂട്ടിച്ചേർത്ത വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികൾ കാരണം ഇരയായ വ്യക്തിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും കോടതി പറഞ്ഞു.

Related Articles

Back to top button