ഗ്യാനേഷ്കുമാറിനെതിരായ കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തൽ: അന്വേഷണ അനുമതി നൽകി ആഭ്യന്തരമന്ത്രി

ചീഫ് ഇലക്ഷൻ കമ്മീഷ്ണർ കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ കരാറുകാരൻ വിഒ സാജന്റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം. ആരോപണം അന്വേഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. പിന്നാലെ ഫയൽ മുഖ്യമന്ത്രിക്കും കൈമാറി. ഇതോടെ തുടരന്വേഷണത്തിനുള്ള സാധ്യത കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. മലേഷ്യൻ എഞ്ചിനിയർ ലീ സീ ബിന്നിന്‍റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്നായിരുന്നു സാജന്റെ വെളിപ്പെടുത്തൽ, ലീ സി ബിന്നിനോട് ഗ്യാനേഷ് കുമാർ രണ്ടു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും സാജൻ വെളിപ്പെടുത്തിയിരുന്നു. ലീ പ്രോജക്ട് മാനേജറായ പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു സാജൻ. മാത്രമല്ല മരിച്ച ലീ സീ ബിന്നിന്‍റെ അടുപ്പക്കാരനുമായിരുന്നു ഇദ്ദേഹം.

Related Articles

Back to top button