വിഖ്യാത സ്പോർട്സ് ജേണലിസ്റ്റ് ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഭാസി മലാപ്പറമ്പ്. 1982ലെ ലോകകപ്പ് മുതൽ തുടർച്ചയായി എട്ട് ലോകകപ്പുകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കായികലോകത്തെ വിശേഷങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അദ്ദേഹം എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

Related Articles

Back to top button