ആലപ്പുഴയിൽ തോട്ടിലൂടെ വേഗത്തിൽ വള്ളം ഓടിച്ചതിനെച്ചൊല്ലി സംഘർഷം… 60കാരന്…

ആലപ്പുഴ: തോട്ടിലൂടെ വേഗത്തിൽ വള്ളം ഓടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെളിയനാട് വടക്കേപറമ്പിൽ ജോസുകുട്ടി (60) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോസുകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



