ദീപാവലിക്ക് ഹരിതപടക്കങ്ങൾ ഉപയോഗിക്കാം… രാവിലെ ഒരു മണിക്കൂർ, രാത്രി…

ന്യൂഡൽഹി: ഡൽഹിയിൽ ദീപാവലി ആഘോഷങ്ങൾക്ക് ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി. ഈ മാസം ഏഴ്, എട്ട് തീയതികളിൽ രാവിലെ ഏഴ് മുതൽ എട്ട് വരെയും രാത്രി എട്ട് മുതൽ പത്ത് വരെയും ഹരിതപടക്കങ്ങൾ ഉപയോഗിക്കാം. ആശുപത്രികൾ, നഴ്‌സിംഗ് ഹോമുകൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, ജില്ലാ ആരോഗ്യകേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയുടെ 300 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കാൻ അനുമതിയില്ല. നിശ്ശബ്ദ മേഖലകളിലും നിയന്ത്രണം ബാധകമായിരിക്കും. ഈ പ്രദേശങ്ങളെ ‘നോ-ക്രാക്കർ സോണുകൾ’ ആയി പ്രഖ്യാപിച്ച് അതിർത്തികൾ അടയാളപ്പെടുത്തുകയും വിവരം പ്രസിദ്ധീകരിക്കുകയും വേണമെന്ന് കോടതി ഉത്തരവിൽ നിർദേശിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും ഇതേ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ദീപാവലി ആഘോഷങ്ങൾക്ക് ഹരിതപടക്കങ്ങൾ ഉപയോഗിക്കുമ്പോൾ അനുവദിച്ച സമയക്രമവും നിയന്ത്രിത മേഖലകളിലെ വിലക്കും കർശനമായി പാലിക്കേണ്ടിവരും.

Related Articles

Back to top button