ബിഗ് ബോസില്‍ വീണ്ടും എവിക്ഷൻ, ഒരാള്‍ കൂടി പുറത്ത്….

മാസ് എവിക്ഷന് ശേഷം വൈൽഡ് കാർഡ് ആയി വീട്ടിലേക്കെത്തിയ ഒരു മത്സരാർത്ഥി കൂടി വീടിനോട് വിട പറഞ്ഞിരിക്കുകയാണ്. വേദാങ്കി ആണ് ഈ ആഴ്ചയിൽ എവിക്റ്റ് ആയിരിക്കുന്ന മത്സരാർത്ഥി. വൈൽഡ് കാർഡ് ആയി വന്നവരിൽ ആക്റ്റീവ് ആണെന്ന് ആദ്യ ദിവസംതന്നെ തോന്നിപ്പിച്ച മത്സരാര്‍ഥിയായിരുന്നെങ്കിലും വേദാങ്കിക്ക് ഇന്ന് പടിയിറങ്ങേണ്ടി വന്നു. താൻ നൂറ് ശതമാനം നീതി പുലര്‍ത്തിയാണ് ബിഗ് ബോസില്‍ നിന്നതെന്ന് വേദാങ്കി പിന്നീട് മോഹൻലാലിനോട് പ്രതികരിച്ചു.

ഫെമിനിസ്റ്റ് കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പലർക്കും പരിചിതയായിരുന്ന വേദാങ്കിയുടെ വീട്ടിലെ ലക്ഷ്യം രാഹുൽ ഈശ്വറായിരുന്നു. രാഹുൽ ഈശ്വർ തന്നെയായിരിക്കും തന്റെ എതിരാളി എന്ന് സ്റ്റാബ്ലിഷ്‌ ചെയ്തുകൊണ്ടാണ് വേദാങ്കി വീട്ടിലേക്കെത്തുന്നത്. വന്ന ദിവസംതന്നെ വീട്ടിലുള്ളവരെ പ്രൊവോക് ചെയ്ത്കൊണ്ടായിരുന്നു വേദാങ്കിയുടെ തുടക്കംപോലും. അതിനെ പ്രതിരോധിച്ചതാകട്ടെ രാഹുൽ ഈശ്വറും. പക്ഷെ അതേ രാഹുൽ തന്നെ വേദാങ്കിയുടെ ‘ഫ്രെനിമി’ ആയി മാറിയത് വീടിനകത്തും പുറത്തും ചർച്ചകളുണ്ടാക്കിയിട്ടുമുണ്ട്.

Related Articles

Back to top button