തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ‘ശംഭു’ ഓർമ്മയായി

തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു. ജാദു എന്ന് ഔദ്യോഗിക നാമമുള്ള ഈ കാണ്ടാമൃഗത്തെ ‘ശംഭു’ എന്നാണ് മൃഗശാല അധികൃതരും ജീവനക്കാരും സന്ദർശകരും സ്നേഹത്തോടെ വിളിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു 39 വയസ്സുള്ള ശംഭുവിന്റെ അന്ത്യം.




