വീണ്ടും തെരുവിലിറങ്ങി യുവജനങ്ങൾ; പ്രതിഷേധം മറ്റു രാജ്യങ്ങളിലേക്കും പടരുന്നു

വർധിക്കുന്ന വിദ്യാഭ്യാസ, ജീവിതച്ചെലവുകൾക്കെതിരെ തുടർച്ചയായ മൂന്നാം വാരാന്ത്യവും ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ ലക്ഷക്കണക്കിനു ചെറുപ്പക്കാർ തെരുവിലിറങ്ങി. അക്രമം തടയാൻ രാജ്യമെങ്ങും 70,000 പൊലീസുകാരെയാണ് വിന്യസിച്ചത്. പാരിസിലെ പ്രതിഷേധറാലി നഗരത്തിനു പുറത്തേക്കു വഴിതിരിച്ചുവിട്ടു.




