ഇന്ത്യയിലെ ആദ്യത്തെ എ.ഐ ആർട്ട് ഹൗസ് ചിത്രം ‘വാഗ്ദത്തഭൂമി….

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ എ.ഐ (Artificial Intelligence) ആർട്ട് ഹൗസ് ഫീച്ചർ സിനിമയും, മലയാളത്തിലെ പ്രഥമ എ.ഐ ചിത്രവുമായ ‘വാഗ്ദത്തഭൂമി’ (The Promised Land) യെക്കുറിച്ച് വിശദീകരിക്കുന്നതിനായി ചിത്രത്തിന്റെ നിർമ്മാതാവ് ഷാജു വാലപ്പൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി.
നിർമ്മിത ബുദ്ധിയും (AI) സിനിമാറ്റിക് ആർട്ടും സമന്വയിപ്പിച്ച് തയ്യാറാക്കിയ ഈ ചിത്രം ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ഒരു പുതിയ നവതരംഗത്തിന് തുടക്കം കുറിക്കുന്നതാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ അബുദാബി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് (Abu Dhabi International Film Festival) ‘വാഗ്ദത്തഭൂമി’ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) മത്സര/പ്രദർശന വിഭാഗത്തിലേക്കും ചിത്രം സമർപ്പിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് അറിയിച്ചു.



