ചേരാനല്ലൂർ അപകടക്കേസ്…പ്രോസിക്യൂഷനെതിരേ കോടതി…

കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി മാറ്റി. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം ഹർജി നൽകിയത്.
കേസിൽ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു. 17-കാരന്റെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. സൈബർ പോലീസ് എന്ത് ചെയ്യുകയായിരുന്നു? പ്രായപൂർത്തിയാകാത്ത കുട്ടിയെ ‘കുറ്റവാളി’ എന്നുപോലും വിളിക്കാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.



