സ്‌കൂട്ടറിന്‍റെ ഹാന്‍ഡിലില്‍ വിഷപ്പാമ്പ്…രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഹാന്‍ഡിലിലേക്ക് ഇഴഞ്ഞെത്തിയ വിഷപ്പാമ്പിന്‍റെ കടിയേല്‍ക്കാതെ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റിട്ടയേര്‍ഡ് കെഎസ്ഇബി ഓവര്‍സീയര്‍ കെകെ ചന്ദ്രന്‍ ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് വട്ടോളിയില്‍ നിന്ന് പതിരിപ്പറ്റയിലേക്കുള്ള യാത്രയ്ക്കിടെ പിലാച്ചേരിയില്‍ എത്തിയപ്പോഴാണ് സ്‌കൂട്ടറിന്‍റെ ഹാന്‍ഡിലില്‍ പാമ്പിനെ കണ്ട് ചന്ദ്രന്‍ പരിഭ്രാന്തനായത്. ഉടന്‍ തന്നെ സ്‌കൂട്ടര്‍ റോഡരികിലേക്ക് നിര്‍ത്തി നാട്ടുകാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. എന്നാല്‍ ആളുകള്‍ കൂടിയപ്പോഴേക്കും പാമ്പ് ഇഴഞ്ഞ് ഉള്‍വശത്തേക്ക് നീങ്ങി. ഓരോ ഭാഗങ്ങളായി അഴിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ നിന്നും അണലിയെ പിടികൂടുകയായിരുന്നു.

Related Articles

Back to top button