സഹപാഠിയോട് പ്രണയം….ഉറങ്ങിക്കിടന്ന മകളെ കഴുത്തു ഞെരിച്ച് കൊന്ന് പിതാവ്

സഹപാഠിയെ പ്രണയിച്ചതിന് പത്താം ക്ലാസുകാരിയെ കഴുത്തു ഞെരിച്ച് കൊന്ന് പിതാവ്. തമിഴ്നാട് വില്ലുപുരം വാനൂർ സ്വദേശി വികാസിനിയാണ് കൊല്ലപ്പെട്ടത്. പിതാവ് ശിവശാസ്ത്രിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. വികാസിനിയുടെ മാതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് കൊല നടന്നത്.

വീട്ടിലെത്തിയ പിതാവ് ശിവശാസ്ത്രി മകളുടെ ഫോൺ പരിശോധിച്ചു. പത്താം ക്ലാസുകാരനുമായി ബന്ധം തുടരുന്നുവെന്ന് മനസിലാക്കിയതോടെയാണ് ഉറങ്ങിക്കിടന്ന മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പിന്നീട് പൊലിസെത്തി ശിവശാസ്ത്രിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button