പത്തനംതിട്ടയിലെ പട്ടാഴിമുക്കിൽ നഗ്നനായി എത്തുന്ന അജ്ഞാതനെ ഭയന്ന് ജനങ്ങൾ….

പത്തനംതിട്ട: പത്തനംതിട്ടയിലെ പട്ടാഴിമുക്കിൽ നഗ്നനായി എത്തുന്ന അജ്ഞാതനെ ഭയന്ന് ജനങ്ങൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ പി റോഡിൽ പട്ടാഴിമുക്കിൽ ആണ് അജ്ഞാതൻ ഇറങ്ങുന്നത്. സമീപത്തെ മീൻകടയുടെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. നഗ്നനായി പുറത്തിറങ്ങുന്നതും കുറച്ചു കഴിഞ്ഞ് തിരിച്ചു വരുന്നതും കാണാം. സമീപത്തെ ജനവാസ മേഖലയിലേക്കാണ് ഇയാൾ ഇറങ്ങുന്നത്. കവർച്ചയാണോ മറ്റെന്തെങ്കിലും ആക്രമണമാണോ ലക്ഷ്യമെന്ന് നിലവിൽ വ്യക്തമല്ല. വസ്ത്രങ്ങൾ ധരിച്ച നിലയിൽ ഇയാൾ ചെറിയ കടത്തിണ്ണകളിൽ എന്തോ പരതുന്നതും ദൃശ്യങ്ങളിൽ കാണാം. ജനങ്ങൾ പരിഭ്രാന്തരായതോടെ പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button