പ്ലാനിങ് ബോർഡിൽ വനിതാ പ്രാതിനിധ്യം വേണം… മുഖ്യമന്ത്രിക്ക് കത്തയച്ച് മന്ത്രി….

തിരുവനന്തപുരം: കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ വനിതാ അംഗത്തെ നിയമിക്കണമെന്ന ആവശ്യവുമായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് മന്ത്രി കത്തയച്ചു. നിലവിലെ പ്ലാനിങ് ബോർഡിലെ അഞ്ച് അംഗങ്ങളും പുരുഷന്മാരാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ നയരൂപീകരണത്തിലും പദ്ധതി ആസൂത്രണത്തിലും നിർണായക പങ്കുവഹിക്കുന്ന സമിതിയിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്ലാനിങ് ബോർഡിന് പുറമെ വിവിധ പൊതുമേഖലാ കോർപ്പറേഷനുകളും ബോർഡുകളും പുനഃസംഘടിപ്പിക്കുമ്പോഴും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണം. ഇത്തരം നിർണായക സമിതികളിലെ തീരുമാനമെടുക്കൽ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി കത്തിലൂടെ ഉന്നയിച്ചിട്ടുണ്ട്. പ്ലാനിങ് ബോർഡിലെ നിലവിലെ അംഗഘടനയിൽ വനിതാ പ്രാതിനിധ്യമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഇടപെടൽ.

Related Articles

Back to top button